PalakkadKeralaNattuvarthaLatest NewsNewsIndia

‘ഭൂമി വിൽക്കലും വാങ്ങലും ഇനി ഈസി’, ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയായാൽ എല്ലാം വിരൽത്തുമ്പിൽ: മന്ത്രി കെ രാജൻ

പാലക്കാട്‌: ഭൂമി വിൽക്കലും വാങ്ങലും ഇനി മുൻപത്തെക്കാൾ എളുപ്പത്തിൽ നടക്കുമെന്ന് വാഗ്ദാനം ചെയ്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും നിമിഷനേരം കൊണ്ട് വിരല്‍ത്തുമ്പില്‍ എത്തുമെന്നും, ക്രയവിക്രയങ്ങൾ എളുപ്പത്തിൽ സാധ്യമാകുമെന്നും, മന്ത്രി പറഞ്ഞു.

Also Read:മരക്കുറ്റി കൊണ്ടടിച്ച് വധിക്കാൻ ശ്രമിച്ചു : ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

‘കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഡിജിറ്റല്‍ റിസര്‍വേ പൂര്‍ത്തിയാവുകയാണ്, രജിസ്‌ട്രേഷന്‍ വകുപ്പുമായി ഇത് ബന്ധിപ്പിക്കുന്നതോടെ ഭൂമി ക്രയവിക്രയങ്ങള്‍ എളുപ്പമാകും’, പാലക്കാട് കലക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഭൂമിയ്ക്ക് ഇടനിലക്കാർ ദിനം പ്രതി വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ആവശ്യങ്ങൾക്ക്‌ വേണ്ടി ഒരു തുണ്ട് ഭൂമി പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഏതാണ്ട് ഇരുപത് വർഷത്തിന് ശേഷം വരേണ്ട വിലയാണ് ഇപ്പോഴേ ഭൂമിയ്ക്ക് ഇടനിലക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരെ നിരാശയിലാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button