കറാച്ചി: പാകിസ്ഥാനിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീളുന്നു. വിദേശഗൂഢാലോചന ചർച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ, സഭാ നടപടികൾ ഒരു മണിവരെ നിർത്തിവച്ചു. ഇമ്രാൻ ഖാൻ എത്തിയിട്ടില്ല. സംഭവങ്ങൾ ഇങ്ങനെയാണെന്നിരിക്കെ, ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ മൂഡിലാണ് രാജ്യമിപ്പോൾ. വഴിത്തിരിവുകളുമായി മുന്നോട്ട് പോകുന്ന ഈ രാഷ്ട്രീയക്കളിയുടെ പര്യവസാനം എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകരാജ്യങ്ങളും നേതാക്കളും.
കഴിഞ്ഞ മാസം ഇമ്രാൻ ഖാന്റെ സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം സമർപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിർണായകമായ അവിശ്വാസ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. പാർലമെന്റ് പിരിച്ചുവിട്ടപ്പോൾ ദേശീയ അസംബ്ലിയിൽ അവിശ്വാസ വോട്ട് ഭരണഘടനാ വിരുദ്ധമായി തള്ളപ്പെട്ടു. ആ റൗണ്ടിൽ, ഇമ്രാൻ ഖാൻ വിജയിക്കുകയും സീറ്റ് നിലനിർത്തുകയും ചെയ്തു.
Also Read:കുഞ്ഞുണ്ണി പുരസ്‌കാരം മുതുകാടിന്: കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനത്തിന് പുരസ്കാരം നൽകും
ഡെപ്യൂട്ടി സ്പീക്കറെ കൂട്ടുപിടിച്ച്, പ്രതിപക്ഷത്തെ ഞെട്ടിച്ച് കൊണ്ട് സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിന് ആഹ്വാനം നൽകിയ ഇമ്രാന്‍റെ നീക്കത്തെ സുപ്രീം കോടതിയാണ് പരാജയപ്പെടുത്തിയത്. ഈ ആഴ്ച ആദ്യം, പാക്കിസ്ഥാനിലെ സുപ്രീം കോടതി ഈ തീരുമാനങ്ങൾ മാറ്റുകയും അവിശ്വാസ വോട്ടിനായി ദേശീയ അസംബ്ലിയുടെ സമ്മേളനം ഏപ്രിൽ 9 ശനിയാഴ്ച നടത്താൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സഭ കൂടിയിരിക്കുന്നത്. അവിശ്വാസത്തിൽ വോട്ടെടുപ്പ് നേരിടണമെന്ന വിധി വന്നതോടെ, ഇമ്രാൻ മുൻ കൂട്ടി തയ്യാറാക്കിയ ഗെയിം പ്ലാൻ പൊളിഞ്ഞു.
ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇമ്രാന്റെ അവസാന അടവ് എന്തായിരിക്കുമെന്ന് ആകാംക്ഷയുണ്ട്. ക്രിക്കറ്റിൽ മത്സരിക്കുന്നത് പോലെ, അവസാന പന്ത് വരേയും പോരാടുമെന്ന് ആവർത്തിച്ച ഇമ്രാൻ വീണ്ടും ട്വിസ്റ്റ് കൊണ്ടുവരുമോയെന്നാണ് ചോദ്യം.
സാധ്യതകളിങ്ങനെ:
ഇന്ന്, ശനിയാഴ്ചത്തെ അവിശ്വാസ വോട്ടിന് ശേഷം (അത് സംഭവിക്കുകയാണെങ്കിൽ – ഒന്നും പ്രവചിക്കാൻ കഴിയില്ല!), കാര്യങ്ങൾ രണ്ട് വഴികളിലൂടെ പോകാം. രണ്ട് സാധ്യതകളാണുള്ളത്.
* അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി തള്ളി. ഇമ്രാൻ ഖാൻ രക്ഷപ്പെട്ടു.
* ദേശീയ അസംബ്ലി അവിശ്വാസ പ്രമേയം പാസാക്കി. ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി.
ഇമ്രാൻ ഖാനെ പുറത്താക്കിയാൽ സംഭവിക്കുന്നതെന്ത്?
ഇമ്രാൻ ഖാനെ പുറത്താക്കിയാൽ പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ആരായിരിക്കും? വ്യാഴാഴ്ചത്തെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇക്കാര്യം ദേശീയ അസംബ്ലിയാണ് തീരുമാനിക്കുക. പ്രധാനമന്ത്രിക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായാൽ, സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നിയമസഭ പുതിയ പ്രധാനമന്ത്രിയെ നിയമിക്കും.
ഇമ്രാൻ ഖാൻ വോട്ടിൽ പരാജയപ്പെട്ടാൽ, 2023 ഓഗസ്റ്റിൽ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്നത് വരെ പാർലമെന്റിൽ തുടരാം. അതിനുശേഷം 60 ദിവസത്തിനുള്ളിൽ ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കും. അതുവരെ ഭരിക്കാൻ താൽക്കാലികമായി പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ദേശീയ അസംബ്ലിയിൽ വോട്ടെടുപ്പ് നടക്കും. ഏത് പാർട്ടിക്കും സ്ഥാനാർത്ഥികളെ മുന്നോട്ട് വയ്ക്കാം. പുതിയ പ്രധാനമന്ത്രിക്കായി 2023 വരെ കാത്തിരിക്കേണ്ട എന്ന് സാരം. ഉടൻ തന്നെ ഒരു പൊതു തിരഞ്ഞെടുപ്പ് വിളിക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു സ്ഥാനാർത്ഥിക്കും ഭൂരിപക്ഷം വോട്ടുകൾ നേടി നിയമസഭയിൽ പ്രധാനമന്ത്രിയാകാൻ കഴിയാതെ വന്നാൽ, നിയമസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്താം.
Post Your Comments