ലക്‌നൗ: വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ച ആറ് പേര്‍ പിടിയില്‍. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദ് ജില്ലയില്‍ 10,12 ക്ലാസ് പരീക്ഷകളിലാണ് പ്രതികള്‍ വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കൂടാതെ ഒരു അദ്ധ്യാപകന്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും സംഭവത്തില്‍ പിടിയിലായി. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെയും മറ്റ് സ്‌കൂള്‍ ജീവനക്കാരെയും സ്‌പെഷ്യല്‍ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോപ്പിയടിക്കാന്‍ സഹായിച്ചതിന് പുറമെ, പാസ് മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്. 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. യുപി ബോര്‍ഡിന്റെ 12ാം ക്ലാസ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെയാണ് സംഭവം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. ഫിസിക്‌സ് പരീക്ഷയ്ക്കിടെയാണ് പ്രതികള്‍ വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ചത്.
സംഭവത്തില്‍ മൂന്ന് കുട്ടികളും കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്‌പെഷ്യല്‍ ഫോഴ്‌സ് അറിയിച്ചു
Post Your Comments