WayanadKeralaNattuvarthaLatest NewsNews

മകളെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം നാടുവിട്ടു : യുവാവ് പിടിയിൽ

കൽപറ്റ ഗൂഡലായികുന്ന് സ്വദേശി നിഷാദ് (28)നെയാണ് കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്

കൽപറ്റ: മകളെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോയ യുവാവ് പൊലീസ് പിടിയിൽ. കൽപറ്റ ഗൂഡലായികുന്ന് സ്വദേശി നിഷാദ് (28)നെയാണ് കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.

ആറു വയസായ മകളെയും ഭാര്യയെയും ഉപേക്ഷിച്ചാണ് ഇയാൾ പിണങ്ങോട് സ്വദേശിനിയായ യുവതിക്കൊപ്പം പോയത്. ഇയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയ്ക്ക് പീ​ഡനം : അധ്യാപകന് ജീവപര്യന്തം തടവും പിഴയും

പിണങ്ങോട് സ്വദേശിനിയെ അവരുടെ മക്കളുടെ പരാതിയിൽ വൈത്തിരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത നിഷാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button