KeralaNattuvarthaLatest NewsNewsIndia

‘ദുരിതം തീരുന്നു’ കേരളത്തിന്‌ അധിക മണ്ണെണ്ണ അനുവദിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന് 20,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ അനുവദിച്ച് കേന്ദ്രസർക്കാർ. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന ആവശ്യവും, അതിനെ തുടർന്നുള്ള പ്രതിഷേധങ്ങളും പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി.

Aldo Read:തകർത്തടിച്ച് ഡീ കോക്ക്: ഡൽഹിയെ തകർത്ത് ലഖ്നൗ രണ്ടാമത്

സംസ്ഥാനത്തിന്റ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചപ്പോൾ, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വര്‍ തേലിയുമായി ചര്‍ച്ച നടത്തിയിരുന്നു. ജനങ്ങളുടെ ദുരിതം ഭക്ഷ്യമന്ത്രി കേന്ദ്ര മന്ത്രിയോട് പങ്കുവയ്ക്കുകയും, കൂടുതൽ ഇടപെടലുകൾ നടത്താൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

അതേസമയം, മണ്ണെണ്ണ വിഹിതം കുറഞ്ഞതോടെ കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വലിയ ദുരിതമാണ് അനുഭവപ്പെട്ടത്. മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് കേന്ദ്രത്തിന്റെ നയം ലക്ഷ്യം വച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചത്. എന്നാൽ, തീരുമാനം കേരളത്തിൽ ദുരിതം വിതയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button