Latest NewsNewsIndia

ക്രൊക്കഝാര്‍ ബലാത്സംഗം: പ്രതികള്‍ക്ക് വധശിക്ഷ

ഗുവാഹട്ടി: ക്രൊക്കഝാര്‍ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. അസം സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. മുസമില്‍, നജീബുള്‍, ഫാറിസുള്‍ എന്നിവരാണ് 2021 ല്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.

Read Also : ‘അവനെ മിസ് ചെയ്യുന്നു, ഇന്ത്യയെ സേവിച്ചുകൊണ്ട് മരിച്ചതിൽ സന്തോഷമുണ്ട്’: ധീരജവാന്റെ സഹോദരി എന്ന് കേൾക്കുമ്പോൾ അഭിമാനം !

അതേസമയം, സെഷന്‍സ് കോടതിയുടെ വിധിയില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സന്തോഷം പ്രകടിപ്പിച്ചു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീടുകള്‍ മുമ്പ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ സന്ദര്‍ശിച്ചിരുന്നു. പീഡന കേസ് കൃത്യമായി അന്വേഷിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button