കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീണ്ടും ഇടപെടലുമായി ഹൈക്കോടതി. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്‍കിയോ എന്നതുൾപ്പെടെ നാല് പ്രധാന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ?, പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ?, സാമൂഹികാഘാത പഠനത്തിന് അനുമതിയുണ്ടോ? എന്നിവ വിശദീകരിക്കാനാണ് കോടതി നിര്‍ദ്ദേശം നൽകിയത്.
സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജിയിൽ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിശദീകരണം ആരാഞ്ഞത്. പദ്ധതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണെന്ന നിലയിലാണ് കേന്ദ്രത്തോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചാല്‍ ബാങ്ക് വായ്പ ലഭിക്കുന്നതിന് വിഘാതമുണ്ടാകുമെന്നും സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോടതി വിമര്‍ശിച്ചു.
Post Your Comments