corona positive storiesCOVID 19Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 215 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 215 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 614 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ബുധനാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: മിക്സ്ചർ പാക്കറ്റിൽ ഉര്‍ദുവും അറബിയും എന്തിനെന്ന് റിപ്പോർട്ടർ, വേണ്ടെങ്കിൽ വാങ്ങേണ്ടെന്ന് ജീവനക്കാരി: ബഹിഷ്കരിച്ച് ജനം

8,92,929 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,71,669 പേർ രോഗമുക്തി നേടി. 2,302 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 18,958 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 230,104 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ഓപ്പോ എഫ് 21 പ്രോ ഏപ്രിൽ 12 മുതൽ ഇന്ത്യൻ വിപണിയിൽ: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button