
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് പുതുപുത്തൻ മോഡലുകളുമായി പ്രമുഖ ബ്രാൻഡുകൾ. റിയൽ മി (Realme), ഷവോമി (Xiaomi), മോട്ടറോള (Motorola), ഓപ്പോ (Oppo) തുടങ്ങിയ മുൻനിര ബ്രാൻഡുകളാണ് ഏപ്രിൽ മാസത്തിൽ പുതിയ മോഡലുകൾ രംഗത്തിറക്കുന്നത്. ആഗോള വിപണിയിൽ നേരത്തെ തന്നെ ലഭ്യമായതും, ഇനി ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നതുമായ മോഡലുകളിൽ പ്രധാനപ്പെട്ടത് ഓപ്പോ എഫ് 21 പ്രോ ആണ്. ഇതിന്റെ ഇന്ത്യൻ വില 29390 രൂപയാണ്.
ഓപ്പോ എഫ് 21 പ്രോ സീരീസിന്റെ ഇന്ത്യയിലെ ലോഞ്ചിങ്ങ് ഏപ്രിൽ 12 ന് ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 4 ജി മോഡലിൽ സ്നാപ്ഡ്രാഗൺ 680 ചിപ്പും 5 ജിയിൽ 695 ചിപ്പുമായിരിക്കും ലഭ്യമാകുക. 6.43-ഇഞ്ച് അമോഎൽഇഡി ഡിസ്‌പ്ലേ, 33വാട്ട് ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഓപ്പോ എഫ് 21 പ്രോയുടെ പ്രധാന ഫീച്ചറുകൾ.
മറ്റ് സവിശേഷതകൾ:
32 എം.പി ആണ് ഇതിന്റെ ഫ്രൻ്റ് ക്യാമറ. 4025 MAh ആണ് ബാറ്ററി കപ്പാസിറ്റി. പ്രോസസ്സര്‍ – Qualcomm Snapdragon 730G
റാം – 8 GB
ക്യാമറ – 48 MP + 8 MP + 2 MP + 2 MP
ഡിസ്പ്ലേ- 6.4 ഇഞ്ചസ്.
സ്റ്റോറേജ് ഇന്റേർണൽ മെമ്മറി- 128 GB
ഓപ്പോ അതിന്റെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളായ ഓപ്പോ F21 Pro, F21 Pro 5G എന്നിവ ഏപ്രിൽ 12 ന് വൈകുന്നേരം 5 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചു. സ്മാർട്ട്ഫോണുകൾക്കൊപ്പം ഓപ്പോ എൻകോ എയർ 2 പ്രോയും ചടങ്ങിൽ കമ്പനി അവതരിപ്പിക്കും. ഓപ്പോ ഇന്ത്യയുടെ യുട്യൂബ് ചാനലിലും കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ലോഞ്ചിന്റെ ലൈവ് ഇവന്റ് സ്ട്രീം നടത്തും.
Post Your Comments