KeralaLatest NewsNews

‘ഏത് പുരോഗതിയിലും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകും, കുടിയൊഴിപ്പിക്കലുകളും നടക്കും’: സുന്നി കാന്തപുരം വിഭാഗം

ദുബായ്: പിണറായി സർക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ അനുകൂലിച്ച് സുന്നി കാന്തപുരം വിഭാഗം. നാടിന്റെ പുരോഗതിക്കായി സില്‍വര്‍ലൈന്‍ പദ്ധതി ആവശ്യമാണെന്ന് മര്‍കസ് നോളജ് സിറ്റി ഡയറക്ടറും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മകനുമായ എ.പി അബ്ദുള്‍ ഹക്കീം അസ്ഹരി. വികസന പദ്ധതികളോട് മുഖം തിരിച്ച് നിൽക്കുന്നത് നല്ലതല്ലെന്ന് അസ്ഹരി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭരണകൂടം എന്ത് നടപ്പിലാക്കിയാലും അതിനെ എതിര്‍ത്താല്‍ മാത്രമേ പ്രതിപക്ഷമാകുകയുള്ളൂ എന്നത് നാട്ടിലുള്ളൊരു പൊതു നിലപാടാണ്. എന്തു തരത്തിലുള്ള പുരോഗതി വരുന്നുണ്ടെങ്കിലും, അതിൽ ചില പാരിസ്ഥിതിക പ്രശ്‌നമുണ്ടാവും. കുടിയൊഴിപ്പിക്കലുകളും അങ്ങനെയുള്ള കാര്യങ്ങളും നടക്കും. അതിന് പരിഹാരം കാണുക എന്നുള്ളതാണ് ഇതിന്റെയെല്ലാം കൂടെ നടക്കേണ്ടത്. ജനങ്ങള്‍ക്ക് മതിയായ വില കൊടുക്കുന്നതടക്കമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുമ്പോള്‍, മുഖം തിരിഞ്ഞ് നില്‍ക്കാതിരിക്കലാണ് നല്ലത്’, അദ്ദേഹം പറഞ്ഞു.

Also Read:ആർ.എസ്.എസ് രാജ്യത്തിന് ഭീഷണി, പരാജയപ്പെടുത്താൻ ഇടതുപക്ഷം റെഡി: ഇത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡി രാജ

അതേസമയം, പദ്ധതി എത്രയുംവേഗം നടപ്പാക്കുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും, കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയുകയെന്നതാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button