Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndiaNews

ആർ.എസ്.എസ് രാജ്യത്തിന് ഭീഷണി, പരാജയപ്പെടുത്താൻ ഇടതുപക്ഷം റെഡി: ഇത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡി രാജ

കണ്ണൂർ: കോൺ​ഗ്രസ് രാജ്യമെങ്ങും വേരോട്ടമുള്ള പാർട്ടിയെന്ന് ‍സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ. ഇപ്പോഴത്തെ നിലപാടുകളിൽ‌ കോൺ​ഗ്രസ് സ്വയം തിരുത്തണമെന്നും, പല സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മതേതര മുന്നണിയുടെ ഭാ​ഗമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ പുകഴ്ത്തി പറഞ്ഞെങ്കിലും, ആർ.എസ്.എസിനെ തകർക്കാൻ കോൺഗ്രസിനാകില്ലെന്ന നിലപാടിലാണ് അദ്ദേഹം.

ആർ.എസ്.എസ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും, ബി.ജെ.പി ഭരണത്തിൻ കീഴിൽ മതപരവും ജാതിപരവുമായ വേർതിരിവുകൾ തഴച്ചുവളരുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ എം 23-ാം പാർട്ടി കോൺ​ഗ്രസിനെ അഭിവാദ്യം ചെയ്‌ത് സംസാരിക്കവെയായിരുന്നു ആർ.എസ്.എസിനെ തകർക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നദ്ദേഹം പറഞ്ഞത്.

Also Read:ലോകോത്തര താരങ്ങൾ ഉണ്ടെന്ന് കരുതിയും പണമുണ്ടെന്ന് കരുതിയും എന്നും വിജയിക്കണമെന്നില്ല: സിൽവ

‘ആർ.എസ്.എസിനെ പ്രത്യയശാസ്‌ത്രപരമായി വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. ഇതിന് സമൂഹത്തിലെ എല്ലാ പുരോഗമന, മതേതര, ജനാധിപത്യ കക്ഷികളും ഒന്നാവണം. മറ്റ് മതനിരപേക്ഷ, ജനാധിപത്യ, പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് ഇടതുപക്ഷം ആ പങ്ക് വഹിക്കാൻ സജ്ജമാവണം. അത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തമാണെന്ന് നാം മറക്കരുത്. ജാതി വ്യവസ്ഥയ്‌ക്കും പുരുഷാധിപത്യത്തിനും എതിരായ പോരാട്ടവും ഗൗരവമായി കാണണം. ആർ.എസ്.എസിനെ രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും പരാജയപ്പെടുത്താൻ ആവശ്യമായ ഐക്യം എങ്ങനെ കൈവരിക്കാമെന്ന ആത്മപരിശോധനയിൽ നാം ഏർപ്പെടണം’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button