
ലണ്ടൻ: തന്റെ പഴയ ടീം പിഎസ്ജിയ്‌ക്കെതിരെ സുപ്രധാന വെളിപ്പടുത്തലുമായി ചെൽസിയുടെ പ്രതിരോധ താരം തിയാഗോ സിൽവ. പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് പുറത്താക്കൽ ഞെട്ടിച്ചുവെന്നും, ലോകോത്തര താരങ്ങൾ ഉണ്ടെന്ന് കരുതിയും പണമുണ്ടെന്ന് കരുതിയും എന്നും വിജയിക്കണമെന്നില്ലെന്നും സിൽവ പറഞ്ഞു.
‘പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് പുറത്താക്കൽ ഞെട്ടിച്ചു. ഇത്ര മികച്ച ടീം ഉള്ളതിനാൽ ഇത് സംഭവിക്കുമെന്ന് കരുതിയില്ല. എല്ലാ വർഷവും ഇങ്ങനെ തന്നെ സംഭവിക്കുന്നതിൽ നിരാശയുണ്ട്. ലോകോത്തര താരങ്ങൾ ഉണ്ടെന്ന് കരുതിയും പണം ഉണ്ടെന്ന് കരുതിയും എന്നും വിജയിക്കണമെന്നില്ല’.
Read Also:- മുംബൈ ഇന്ത്യന്‍സിനെ തളച്ച് ശ്രേയസ് അയ്യരും സംഘവും
‘സ്വന്തം മൈതാനത്ത് താരങ്ങളെ മോശം പറയുകയും, കൂവുകയുമൊക്കെ ചെയ്യുന്നത് ഗുണം ചെയ്യില്ല. താരങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാൻ ആരാധകർ ശ്രമിക്കണം. നെഗറ്റീവായാലും പോസിറ്റീവായാലും ആരാധകരാണ് വ്യത്യാസങ്ങൾ സൃഷ്ടിക്കുക’ സിൽവ പറഞ്ഞു.
Post Your Comments