CricketLatest NewsNewsSports

മുംബൈ ഇന്ത്യന്‍സിനെ തളച്ച് ശ്രേയസ് അയ്യരും സംഘവും

പൂനെ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ മൂന്നാം ജയം. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ശ്രേയസ് അയ്യരും സംഘവും തോൽപ്പിച്ചത്. പാറ്റ് കമ്മിന്‍സിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ ജയത്തിലേക്ക് നയിച്ചത്. മുംബൈയുടെ 161 റണ്‍സ് കെകെആര്‍ 16 ഓവറില്‍ മറികടക്കുകയായിരുന്നു.

കമ്മിന്‍സ് 15 പന്തില്‍ 56 റൺസും വെങ്കടേഷ് അയ്യര്‍ 41 പന്തില്‍ 50 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. വെറും 14 പന്തിലാണ് കമ്മിന്‍സ് അർധ സെഞ്ച്വറി തികച്ചത്. മറുപടി ബാറ്റിംഗില്‍, തുടക്കത്തിലെ പ്രതിരോധത്തിലായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തൈമല്‍ മില്‍സിന്‍റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അജിന്‍ക്യ രഹാനെ പുറത്താകുമ്പോള്‍ കെകെആറിന് 16 റണ്‍സ് മാത്രമായിരുന്നു സ്കോർ ബോർഡിലുണ്ടായിരുന്നത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. ആറാം ഓവറില്‍ ശ്രേയസിനെ സാംസ്, തിലകിന്‍റെ കൈകളിലെത്തിക്കുമ്പോള്‍ 10 റണ്‍സ് മാത്രമായിരുന്നു താരത്തിനുണ്ടായിരുന്നത്. സാം ബില്ലിംഗ്‌സ് രണ്ട് സിക്‌സറുകള്‍ നേടി, 12 പന്തില്‍ 17 റൺസെടുത്ത് മുരുകന്‍ അശ്വിന് കീഴടങ്ങി. മലയാളി താരം ബേസിലിനായിരുന്നു ക്യാച്ചെടുത്തത്.

Read Also:- യുവേഫ ചാമ്പ്യൻസ് ലീഗ്: ബെൻസേമയുടെ ഹാട്രിക്കിൽ ചെൽസി വീണു, ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ

എന്നാല്‍, വെങ്കടേഷ് അയ്യരും പാറ്റ് കമ്മിന്‍സും ക്രീസിലുറച്ചതോടെ, കൊല്‍ക്കത്ത വിജയ വഴിയിൽ തിരിച്ചെത്തി. സൂപ്പർ ബൗളർ ബുമ്രയെയും പിന്നാലെ, സാംസിനെയും ഇടവേളകളിൽ അതിര്‍ത്തി കടത്തി കമ്മിന്‍സ് കൊല്‍ക്കത്തയെ ജയിപ്പിച്ചു. സാംസിന്‍റെ 16-ാം ഓവറില്‍ നാല് സിക്‌സറും രണ്ട് ഫോറും സഹിതം 35 റണ്‍സാണ് കമ്മിന്‍സ് അടിച്ചുകൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button