ErnakulamLatest NewsKeralaNattuvarthaNews

‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ’: വിമർശനത്തിന് മറുപടിയുമായി സനുഷ

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നടത്തിയവർക്കെതിരെ പ്രതികരണവുമായി നടി സനുഷ. വര്‍ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്തപ്രകടനത്തിന്റെ വീഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്.

എന്നാൽ, അതേ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സനുഷ പരിഹസിച്ചവർക്ക് മറുപടി നൽകിയത്. താരത്തിന്റെ മറുപടി ഇതിനകം തന്നെ ചർച്ചയായിരിക്കുകയാണ്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യ, അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈന: യെച്ചൂരി

‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ, എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു വേദിയിൽ നടത്തിയ നൃത്ത പ്രകടനത്തിന്റെ വീഡിയോ ആണിത്. ‘‘അറിയുന്ന പണി എടുത്താ പോരേ മോളേ’’ എന്നു പറഞ്ഞു പരിഹസിച്ചവർക്കായാണ് ഇപ്പോൾ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. ‘‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും’’ എന്നു ഞാൻ പ്രസ്താവിക്കുകയാണ്’, സനുഷ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button