Latest NewsNewsTechnology

വിപണി കീഴടക്കാൻ 2022 നിയോ ക്യുഎൽഇഡി 8K പ്രത്യേകതകളുമായി സാംസങ് സ്മാർട്ട് ടിവി

2022 നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവിയുടെ പ്രത്യേകത ന്യൂറൽ ക്വാണ്ടം പ്രോസസർ 8 കെ ആണ്

ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ബ്രാന്റാണ് സാംസങ്. എല്ലാ വർഷവും നിരവധി ടെലിവിഷൻ സെറ്റുകൾ സാംസങ് പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ, വിപണിയിൽ തരംഗമാകാൻ ഏറ്റവും പുതിയ വിഷ്വൽ ഡിസ്‌പ്ലേയായ 2022 നിയോ ക്യുഎൽഇഡി 8K ഉൾപ്പെടെയുള്ള പുതുമകൾ ഉൾച്ചേർത്തുക്കൊണ്ട് സ്മാർട്ട് ടിവി പുറത്തിറക്കുകയാണ് സാംസങ്.

2022 നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവിയുടെ പ്രത്യേകത ന്യൂറൽ ക്വാണ്ടം പ്രോസസർ 8 കെ ആണ്. കൂടുതൽ ഒപ്റ്റിമൽ കാഴ്‌ചയ്‌ക്കും കൂടുതൽ വ്യക്തതയ്‌ക്കായി കോൺട്രാസ്റ്റ് മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യയാണിത്. ചിത്രങ്ങളുടെ ഗുണനിലവാരവും മൂർച്ചയും മെച്ചപ്പെടുത്തി, ദൃശ്യങ്ങൾ കൂടുതൽ യഥാർത്ഥമാക്കിക്കൊണ്ട് ആഴവും ഉജ്ജ്വലതയും വർദ്ധിപ്പിക്കുന്ന തരത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് .

read also: Honor MagicBook X 14, MagicBook X 15 ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ: പ്രത്യേകതകളറിയാം

സീരീസിന്റെ മുൻനിര മോഡലായ QN900B-യിൽ, പുതിയ ടോപ്പ് ചാനൽ സ്പീക്കറുകളും ഒബ്‌ജക്റ്റ് ട്രാക്കിംഗ് സൗണ്ട് പ്രോ ഉള്ള ഡോൾബി അറ്റ്‌മോസും ഫീച്ചർ ചെയ്യുന്ന 90W 6.2.4 ചാനൽ ഓഡിയോ സിസ്റ്റത്തിൽ നിന്നാണ് ശബ്ദങ്ങൾ വരുന്നത്. നിയോ QLED 4K, 8K ടിവികളിലേക്കും വയർലെസ് ഡോൾബി അറ്റ്‌മോസ് രീതിയാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button