Latest NewsEuropeNewsInternational

ബാഹ്യമായ ഉത്തേജനമില്ലാതെ രതിമൂര്‍ച്ഛ: അവകാശവാദവുമായി യോഗാ അദ്ധ്യാപിക

എസ്‌തോണിയ: യാതൊരു ഉത്തേജനവും കൂടാതെ രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്ന അവകാശവാദവുമായി യോഗാ അദ്ധ്യാപിക രംഗത്ത്. യൂറോപ്പിലെ എസ്‌തോണിയ സ്വദേശിനിയായ കരോലിന്‍ സാര്‍സ്‌കി(33)യാണ് മനസ്സിൽ വിചാരിച്ച്, നിമിഷങ്ങള്‍ക്കുള്ളില്‍ രതിമൂര്‍ച്ഛ കൈവരിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി രംഗത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ പത്തുവർഷക്കാലമായി, ബാഹ്യമായ ഉത്തേജനമില്ലാതെ എങ്ങനെ ലൈംഗിക സംതൃപ്തി നേടാമെന്നതിനെക്കുറിച്ച് പഠിക്കുകയാണെന്നും ഇത്തരത്തിൽ ‘ഓര്‍ഗാസ്മിക് എനര്‍ജി’ ഉണര്‍ത്താനുള്ള ശക്തി എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്നും കരോലിന്‍ പറയുന്നു.

വജിനിസ്മസ് അഥവാ യോനീസങ്കോചം എന്ന ലൈംഗിക പ്രശ്നം അനുഭവിക്കുന്നതിനാൽ പങ്കാളിയുമായി ലൈംഗിക ബന്ധം സാധ്യമാകാത്തതിനെ തുടർന്നാണ് കരോലിൻ വ്യത്യസ്ഥമായ ഈ പരീക്ഷണത്തിന് മുതിർന്നത്. യോഗയും താന്ത്രിക പരിശീലനവും ഉപയോഗിച്ച്, വര്‍ഷങ്ങളായി മനസ്സ് കൊണ്ട് രതിമൂര്‍ച്ഛ കൈവരിക്കാനുള്ള പരിശീലനത്തിലായിരുന്നുവെന്ന് കരോലിന്‍ പറയുന്നു. യാതൊരു ഉത്തേജനവുമില്ലാതെ പത്ത് മിനിറ്റ് വരെ തനിക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കുമെന്നാണ് യുവതി അവകാശപ്പെടുന്നത്. ഈസെക്ഷ്വല്‍ മെഡിസിന്‍ എന്ന ശാസ്ത്ര ജേണലില്‍ കരോലിന്‍ ഇതിനെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്.

ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: ഒരു കുടുംബത്തെ മുഴുവന്‍ അറസ്റ്റ് ചെയ്ത് പോലീസ്
യുവതിയുടെ വെളിപ്പെടുത്തലിലെ യാഥാർഥ്യം മനസ്സിലാക്കുന്നതിനായി ഗവേഷകർ അവരില്‍ പലവിധ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിനായി, ലൈംഗിക പഠനങ്ങളില്‍ ഉപയോഗിച്ച് വരുന്ന രതിമൂര്‍ച്ഛ റേറ്റിംഗ് സ്‌കെയിലില്‍ യുവതിയുടെ രതിമൂര്‍ച്ഛ റാങ്ക് ചെയ്തു. ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കാതെ തന്നെ മനസ്സ് ഉപയോഗിച്ച് കരോലിൻ ക്ലൈമാക്സില്‍ എത്തിയതായി ഫലങ്ങള്‍ വെളിപ്പെടുത്തിയെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

പരിശോധനയിൽ, ആഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍, മൂന്ന് ആഴ്ചകളില്‍ ഉത്തേജനമില്ലാത്ത രതിമൂര്‍ച്ഛയ്ക്ക് തൊട്ടുപിന്നാലെയും, 30 മിനിറ്റിനു ശേഷവും, 30 മിനിറ്റിന് മുമ്പും ഗവേഷകര്‍ കരോലിന്റെ രക്തപരിശോധന നടത്തി. ആദ്യ ആഴ്ചയില്‍, അഞ്ച് മിനിറ്റ് വരെ രതിമൂര്‍ച്ഛ നീണ്ടു നിന്നുവെന്നും രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ച്ചകളിൽ 10 മിനിറ്റ് നീണ്ടു നിന്നതായും ഗവേഷകർ കണ്ടെത്തി. തുടർന്ന്, നടത്തിയ പരിശോധനയില്‍ യുവതിയുടെ രക്തത്തില്‍ രതിമൂര്‍ച്ഛയ്ക്ക് ശേഷം സ്ത്രീകള്‍ ഉത്പാദിപ്പിക്കുന്ന പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കാണാന്‍ സാധിച്ചതായും ഗവേഷകർ പറയുന്നു.

പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മകൻ പിടിയിൽ: വീട്ടിൽ നിന്നും പുറത്താക്കുമെന്ന ഭീഷണിയെ തുടർ​ന്നെന്ന് മൊഴി

സംഭവം വാർത്തയായതിനെ തുടർന്ന്, മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് ഉപദേശം തേടി നിരവധിയാളുകളാണ് കരോലിനെ സമീപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button