
മെക്സികോ: കാളകൾക്കുള്ള ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച് ഉദ്ധാരണം മൂന്ന് ദിവസത്തോളം നീണ്ടതോടെയാണ് യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ദിവസങ്ങൾ നീണ്ടു നിന്ന ഉദ്ധാരണം വേദനാജനകമായതോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ റെയ്‌നോസയിലാണ് സംഭവം.
ജീവന്‍ രക്ഷിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നാണ് ഡോക്ടര്‍മാർ പറയുന്നത്. കാളകളുടെ പ്രജനനത്തിനായി കർഷകർ നല്‍കി വരുന്ന ഉത്തേജന മരുന്നാണ് ഇയാൾ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ലെങ്കിലും ഉത്തേജന മരുന്ന് കഥ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് വിഷയത്തിൽ ആളുകൾ നടത്തുന്നത്. ചിലർ തമാശരൂപെണ യുവാവിനെ പരിഹസിക്കുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ ആശങ്ക അറിയിച്ചവരും കുറവല്ല.
Post Your Comments