ഭോപ്പാൽ: പിതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പതിനഞ്ചുകാരനാണ് നാൽപ്പത്താറുകാരനായ തന്റെ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പത്താം ക്ലാസിൽ തോറ്റാൽ വീട്ടിൽനിന്ന് പുറത്താക്കുമെന്ന് പിതാവ് തന്നെ ഭീഷണിപ്പെടുത്തിയതിനാലാണ് കൊല നടത്തിയതെന്നാണ് മകൻ പോലീസിന് നൽകിയ മൊഴി.
ശനിയാഴ്ച്ച രാത്രിയോടെ നാൽപ്പത്താറുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയാണ് കൊല നടത്തിയതെന്നായിരുന്നു മകന്റെ ആരോപണം. കൊലപാതകത്തിന് മുൻപ് അയൽവാസിയും പിതാവുമായി തർക്കം ഉണ്ടായതായും അയൽവാസി കൊലപാതക ഭീഷണി മുഴക്കിയെന്നും മകൻ മൊഴി നൽകി. എന്നാൽ, ഇയാളെ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
പിന്നീട് , കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്നാണ് യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിക്കുകയായിരുന്നു. പത്താം ക്ലാസിൽ തോറ്റാൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് പിതാവ് പറഞ്ഞതോടെ സമ്മർദ്ദത്തിലായെന്നും അതിനാൽ, പിതാവ് ഉറങ്ങിക്കിടക്കെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പതിനഞ്ചുകാരൻ പോലീസിനോട് പറഞ്ഞു.
Post Your Comments