MenWomenLife StyleHealth & Fitness

ലൈംഗികബന്ധത്തിനിടയില്‍ പങ്കാളി രതിമൂര്‍ച്ചയിലെത്താന്‍ ഒരു എളുപ്പ വഴി

സ്ത്രീകള്‍ക്ക് രതിമൂര്‍ച്ച ഉണ്ടാകുന്നത് അത്ര എളുപ്പമല്ല. ചില പ്രത്യേക സെക്സ് പൊസിഷനുകള്‍ സ്ത്രീകളിലെ ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു പ്രത്യേകിച്ചു സ്ത്രീകള്‍ മുകളില്‍ വരുന്ന വിധത്തിലെ പൊസിഷനുകള്‍. ജിസ്പോട്ട് കണ്ടെത്തി ഇതിന് ഉദ്ധീപനം നല്‍കുന്ന വിധത്തിലുള്ള സെക്സ് പൊസിഷനുകള്‍ ഏറെ സഹായകമാണ്. ഒരേ തരത്തിലല്ലാതെ വ്യത്യസ്ത സെക്സ് പരീക്ഷണങ്ങള്‍ സ്ത്രീകളില്‍ ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്.

വ്യത്യസ്ത സെക്സ് പരീക്ഷണങ്ങള്‍ പോലെ വ്യത്യസ്ത ഇടങ്ങളിലെ സെക്സും സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസത്തെ സഹായിക്കുന്നുവെന്നു പറയാം. ഫോര്‍പ്ലേ വജൈനല്‍ ഓര്‍ഗാസത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണെന്നു പറയാം. ഫോര്‍പ്ലേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുകയും ചെയ്യും. ആശയവിനിമയം പെട്ടെന്നു തന്നെ രതിമൂര്‍ച്ച നേടാനുള്ള ഒരു വഴിയാണ്. സെക്സിനിടയിലുള്ള ആശയവിനിമയത്തിലൂടെ പരസ്പരം കൂടുതല്‍ തൃപ്തി നേടാന്‍ സാധിക്കും.

Also Read : സ്ത്രീ യോനിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍

സെക്സിനെ തുറന്ന മനസോടെ, അതായത് പേടിയോ സങ്കോചമോ ഇല്ലാതെ സമീപിയ്ക്കുന്ന സ്ത്രീകള്‍ക്കും പെട്ടെന്നു തന്നെ ഓര്‍ഗാസമുണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. ഇതിനുള്ള അവസരം പങ്കാളി കൂടിയുണ്ടാക്കണം. ഇരുവര്‍ക്കും താല്‍പര്യമുള്ളപ്പോള്‍, സെക്സ് മൂഡുള്ളപ്പോള്‍ വേണം, സെക്സില്‍ ഏര്‍പ്പെടാന്‍. ഇത് ഓര്‍ഗാസമുണ്ടാകാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. താല്‍പര്യത്തോടെയില്ലാത്ത സെക്സ് ഇതിലേയ്ക്കു നയിക്കില്ല.

സെക്സ് മൂഡുണ്ടാക്കുന്ന അന്തരീക്ഷമൊരുക്കാന്‍ പുരുഷന്‍ ശ്രമിയ്ക്കുക. പുരുഷനേക്കാള്‍ സെക്സ് മൂഡിലെത്താന്‍ സ്ത്രീയ്ക്കു സമയം പിടിയ്ക്കും. ഇതിനായുള്ള അവസരം പുരുഷന്‍ ഒരുക്കുക. സെക്സ് മൂഡ് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീയെ സഹായിക്കും. സ്നേഹസംഭാഷണങ്ങളും താല്‍പര്യമെങ്കില്‍ സെക്സ് സംബന്ധമായ സംസാരങ്ങളുമെല്ലാം സ്ത്രീകള്‍ക്ക് പെട്ടെന്നു സെക്സ് മൂഡിലെത്താനും ഇതുവഴി ശരീരസുഖം നേടാനും സഹായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button