ThrissurMollywoodLatest NewsKeralaCinemaNattuvarthaNewsEntertainment

എല്ലാം എന്റെ തെറ്റ്, നിങ്ങളാണ് ശരി’: നിലപാട് മാറ്റി ഒമർ ലുലു

തൃശൂർ: നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച സംവിധായകൻ ഒമർ ലുലുവിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടർന്ന് നിരവധി തവണ ഒമർ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.

നോമ്പിനെതിരെയല്ല പറഞ്ഞതെന്നും കടകൾ അടച്ചിടുന്നത് മാത്രമേ ചോദ്യം ചെയ്തുള്ളുവെന്നും ഒമർ വ്യക്തമാക്കിയിരുന്നു. എന്നാൽ, അധിക്ഷേപം തുടർന്നതോടെ ഒമർ നിലപാട് മാറ്റി രംഗത്ത് വരികയായിരുന്നു. എല്ലാം തന്റെ തെറ്റാണെന്നും നിങ്ങൾ ആണ് ശരിയെന്നും ഒമർ ഫേസ്ബുക്കിൽ പറയുന്നു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യ, അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈന: യെച്ചൂരി

My Brother’s
നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ,എന്തിനാ കടകൾ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളു.
നമ്മുടെ നാട്ടിൽ ഒരുപാട്‌ മതങ്ങളിൽ പെട്ടവർ ഉണ്ട് സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാൽ പെട്ടെന്ന് ദേഷ്യം വരും(ലോക്ക്ഡൗൺ കാലഘട്ടം മാത്രം ചിന്തിച്ചാൽ മതി). എന്താ കടകൾ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാൽ കച്ചവടക്കാർ പറയുന്ന first reason നോമ്പാണെന്ന്.അങ്ങനെ വരുന്ന സമയം നോമ്പ് ഇല്ലാത്ത യാത്രക്കാർ നോമ്പ് എടുക്കാൻ പറ്റാത്തവർക്കും നോമ്പ് എന്ന പുണ്യപ്രവർത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും.

പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചൈനയുമായുള്ള ബന്ധത്തെ ബാധിക്കില്ല:ബന്ധം ഉറച്ചതും തകര്‍ക്കാന്‍ കഴിയാത്തതുമെന്ന് ചൈന

ഇപ്പോ ഗൾഫിൽ വരെ നോമ്പ് സമയത്ത് ഹോട്ടലുകൾ തുറന്ന് പ്രവർതിക്കാൻ ഉള്ള അനുമതി കൊടുത്തു. ഞാന്‍ നിർത്തുന്നു എല്ലാം എന്റെ mistake ആവും ഇതിന് മുൻപേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു.നിങ്ങൾ ആണ് ശരി
A Big sorry to all my brother’s Love you all.

shortlink

Related Articles

Post Your Comments

Related Articles


Back to top button