Latest NewsNewsBahrainInternationalGulf

കോവിഡ് രോഗബാധിതരുടെ ഐസൊലേഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്‌റൈൻ

മനാമ: കോവിഡ് രോഗബാധിതർക്കുള്ള ഐസൊലേഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്‌റൈൻ. രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്സിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഐസൊലേഷനിലുള്ള കോവിഡ് രോഗബാധിതർക്ക് ഏപ്രിൽ 7 മുതൽ, താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ആവശ്യമെങ്കിൽ തങ്ങളുടെ ഐസൊലേഷൻ കാലാവധി നേരത്തെ പൂർത്തിയാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

Read Also: പിഎസ്‌സി തട്ടിപ്പ്: എസ്എഫ്‌ഐ നേതാക്കൾക്ക് ഉത്തരം അയച്ചുകൊടുത്ത പൊലീസുകാരനെ വിചാരണ ചെയ്യാൻ ക്രൈംബ്രാഞ്ച്

ഐസൊലേഷൻ നേരത്തെ അവസാനിപ്പിക്കുന്നതിന് ആഗ്രഹിക്കുന്ന ഐസൊലേഷനിലുള്ള രോഗബാധിതർക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് പിസിആർ പരിശോധന നടത്താവുന്നതാണ്.
ഈ പിസിആർ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഐസൊലേഷൻ അവസാനിപ്പിക്കാം.

Read Also: യുഎഇയിൽ താപനിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button