ന്യൂഡല്‍ഹി: രാജ്യത്ത് അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, രാജ്യസഭയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്.
ഭീകരവാദം സംബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ ചില തീരുമാനങ്ങളാണ്, രാജ്യത്ത് അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ കുറവ് വരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി, അതിര്‍ത്തി വഴി ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍ ആശാവഹമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2017 ല്‍ 136 നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് എങ്കില്‍, 2021 ല്‍ അത് 34 ആയി കുറഞ്ഞു. 2018 ല്‍ 143 നുഴഞ്ഞു കയറ്റ ശ്രമങ്ങളാണ് നടന്നത്. എന്നാല്‍, 2019ല്‍ ഇത് 138 ആയി കുറഞ്ഞു. 2020 ല്‍ 51 നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനായി രൂപം നല്‍കിയ വിവിധ പദ്ധതികളാണ്, നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കുറയുന്നതിന് കാരണമായത്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ സേനാ വിന്യാസം, ശക്തമായ അതിര്‍ത്തി വേലികളുടെ നിര്‍മ്മാണം, നൂതന സാങ്കേതിക വിദ്യകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments