ThiruvananthapuramLatest NewsKeralaNattuvarthaNews

പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ : പ്രേരണാക്കുറ്റത്തിന് രണ്ടുപേർ പിടിയിൽ

. പാറശ്ശാല പശൂവൂര്‍ക്കോണം മണലിവിള വീട്ടില്‍ രാജ്കുമാര്‍ (58), കന്യാകുമാരി ജില്ലയില്‍ വിളവൻകോട് ഇടക്കോട് വാവറവിള വീട്ടില്‍ ജയകുമാര്‍ (39) എന്നിവരാണ് പാറശ്ശാല പൊലീസിന്റെ പിടിയിലായത്

പാറശ്ശാല: അഞ്ചാലിക്കോണം കല്ലൂര്‍ക്കോണം മണലിവിള വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനായ അനീഷ് സേവ്യര്‍ (32) ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് രണ്ടുപേർ പിടിയിൽ. പാറശ്ശാല പശൂവൂര്‍ക്കോണം മണലിവിള വീട്ടില്‍ രാജ്കുമാര്‍ (58), കന്യാകുമാരി ജില്ലയില്‍ വിളവൻകോട് ഇടക്കോട് വാവറവിള വീട്ടില്‍ ജയകുമാര്‍ (39) എന്നിവരാണ് പാറശ്ശാല പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച ഉച്ചക്ക് 1.30-ന് ആണ് കേസിനാസ്പദമായ സംഭവം. ഇടിച്ചക്കപ്ലാമൂട് മേല്‍പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് അനീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : നവരാത്രി ദിനത്തിൽ തിലകം ചാർത്തി സ്‌കൂളിൽ ചെന്ന പെൺകുട്ടിയെ അധ്യാപകൻ മർദ്ദിച്ചു: സസ്‌പെൻഷൻ, വിദ്യാർത്ഥിനി പറയുന്നതിങ്ങനെ

സര്‍ക്കിള്‍ ഇൻസ്പക്ടര്‍ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button