ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

എന്നെ കൊല്ലാൻ നോക്കിയത് കോൺഗ്രസുകാർ, യഥാർത്ഥത്തിൽ അത് പിണറായിയെ ലക്ഷ്യം വച്ചുള്ളതായിരുന്നു: ഇ പി ജയരാജൻ

കണ്ണൂർ: തന്നെ കൊല്ലാൻ നോക്കിയത് കോൺഗ്രസുകാരാണെന്ന് വെളിപ്പെടുത്തി വീണ്ടും ഇ പി ജയരാജൻ രംഗത്ത്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനിടയിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജന്റെ വെളിപ്പെടുത്തൽ. തനിക്കെതിരായ വധശ്രമം യഥാർത്ഥത്തിൽ പിണറായിയെ ലക്ഷ്യം വെച്ചായിരുന്നുവെന്നും ഇ പി ജയരാജന്‍ വെളിപ്പെടുത്തി.

Also Read:കൊവിഡ് തലച്ചോറിനെ ബാധിക്കുന്നു: നേച്ചർ കമ്മ്യൂണിക്കേഷൻസിന്റെ പുതിയ റിപ്പോർട്ട് പുറത്ത്

‘കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ ക്രിമിനല്‍ മനസ്സുള്ളവരാണ്. തനിക്കെതിരായ വധശ്രമം പിണറായിയെ ലക്ഷ്യം വെച്ചായിരുന്നു. തന്റെ വധശ്രമത്തിനു പിന്നില്‍ ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലിരിക്കുന്ന ചിലരായിരുന്നു’, ഇ പി പറഞ്ഞു.

അതേസമയം, ഇതേ സംഭവം മുൻപും ജയരാജൻ ആരോപിച്ചിട്ടുണ്ട്. പിണറായി വിജയനെ കൊല്ലാനുള്ള ആയുധമാണ് തന്റെ നേർക്ക് വന്നതെന്നും, ഇതിന് പിറകിൽ കോൺഗ്രസ്‌ പ്രവർത്തകരാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button