Latest NewsIndia

റംസാൻ കാലത്ത് ഞങ്ങൾക്ക് ആധിപത്യമുള്ള പ്രദേശങ്ങളിൽ ഇതരമതസ്ഥർ ഭക്ഷണം കഴിക്കുന്നത് വിലക്കാം: അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: റംസാൻ കാലത്ത് ഇതരമതസ്ഥർ ഭക്ഷണം കഴിക്കുന്നത് വിലക്കിയാൽ കുഴപ്പമില്ല എന്ന അഭിപ്രായവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. നവരാത്രി ദിനങ്ങളിൽ ദക്ഷിണ ഡൽഹിയിലെ ക്ഷേത്ര പരിസരത്ത് മാംസ നിരോധനം കൊണ്ടുവന്നതാണ് ഒവൈസിയെ ചൊടിപ്പിച്ചത്. നവരാത്രി ദിനങ്ങളിൽ ഏപ്രിൽ 11 വരെ ഇറച്ചിക്കടകൾ തുറക്കാൻ അനുവദിക്കില്ലെന്നും തന്റെ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പൽ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ്, ഒവൈസിയുടെ വിവാദ പരാമർശം. ‘റംസാനിൽ ഞങ്ങൾ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിൽ ഭക്ഷണം കഴിക്കാറില്ല. മുസ്ലീം അല്ലാത്ത താമസക്കാരെയോ വിനോദ സഞ്ചാരികളേയോ പൊതു സ്ഥലത്ത്, പ്രത്യേകിച്ച് മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഞങ്ങൾ വിലക്കിയാൽ കുഴപ്പമില്ലെന്ന് ഞാൻ കരുതുന്നു’, എന്നായിരുന്നു ഒവൈസിയുടെ വിവാദ പ്രസ്താവന.

ഒവൈസിയുടെ പ്രസ്താവനയെക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നവരാത്രി കാലത്ത്, ക്ഷേത്രത്തിന്റെ സമീപത്ത് പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾ അടച്ചുപൂട്ടാനുള്ള എസ്ഡിഎംസി മേയറുടെ നിർദ്ദേശത്തെ, ഡൽഹി ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമയും പിന്തുണച്ച് എത്തിയിരുന്നു. രാജ്യത്തുടനീളം അത്തരം നിയന്ത്രണം ഏർപ്പെടുത്തിയാൽ നന്നായിരിക്കുമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഒവൈസിയെപ്പോലുള്ള നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിൽ ആളുകൾ വീഴരുതെന്നും ഹിന്ദു ഉത്സവത്തോട് ആദരവ് കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button