കൊച്ചി: സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ എച്ച് ഡി എം ഗ്ലോബലിന്റെ ജനപ്രിയ സ്മാർട്ട്ഫോണായ നോക്കിയയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലിറങ്ങി. 32 ജിബി സംഭരണ ശേഷിയോടെയാണ് നോക്കിയ സി 01 പ്ലസ് എന്ന പുതിയ മോഡൽ എത്തിയിരിക്കുന്നത്.
ഫീച്ചർ ഫോണുകളിൽനിന്നും പഴയ സ്മാർട്ട് ഫോണുകളിൽനിന്നും മാറ്റം ആഗ്രഹിക്കുന്നവർക്ക് നോക്കിയ സി 01 പ്ലസ് മികച്ച അനുഭവം സമ്മാനിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റി, ജിയോ എസ്‌ക്ലൂസിവ് ഓഫറായി അറുനൂറ് രൂപയുടെ ഇൻസ്റ്റന്റ് പ്രൈസ് സപ്പോർട്ട് എന്നിവയോടെയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
5 .45 ഇഞ്ച് വലിപ്പമുള്ള എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫ്ലാഷ് എൽഇഡിയോടുകൂടിയ 5 എംപി ഫ്രണ്ട് ആൻഡ് ബാക്ക് ക്യാമറായാണ് ഫോണിനുള്ളത്. ആൻഡ്രോയിഡ് 10 അധിഷ്ഠിതമായ നോക്കിയ സി 01 പ്ലസിൽ 2500 എം എ എച്ച് റിമൂവബിൾ ബാറ്ററിയാണ് ഉള്ളത്. 6799 രൂപയാണ് 4ജി സപ്പോർട്ട് ചെയ്യുന്ന ഈ ഫോണിന്റെ പ്രാരംഭവില.
Post Your Comments