മോട്ടറോള തന്റെ എഡ്ജ് സീരിസ് വിപുലീകരിക്കാനുള്ള നീക്കത്തിലാണ്. എഡ്ജ് 30 ലൈറ്റ്, എഡ്ജ് 30 ഉള്‍പ്പെടെ എഡ്ജ് സീരിസിന് കീഴില്‍ വരുന്ന മൂന്ന് ഫോണുകള്‍ കൂടി അവതരിപ്പിക്കുമെന്നാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ റിപ്പോര്‍ട്ട്. ഈ മൂന്ന് ഫോണുകളില്‍ എഡ്ജ് 30 വേഗം പുറത്തിറങ്ങിയേക്കാം. പുറത്തിറങ്ങാനിരിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ സവിഷേതകള്‍ ലോഞ്ചിന് മുമ്പ് തന്നെ ചോര്‍ന്നു. നേരത്തെ മോട്ടറോള എഡ്ജ് 30 ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. ക്വാല്‍കോമിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ ഇറങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഫ്‌ളാഗ്ഷിപ്പ് ഉപകരണമായാണ് ഈ ഫോണ്‍ അറിയപ്പെടുന്നത്.
Also Read:മലപ്പുറത്ത് രണ്ടിടത്ത് കുഴൽപ്പണവേട്ട : 1.08 കോടി രൂപ പിടിച്ചെടുത്തു
മോട്ടറോള എഡ്ജ് 30, എഡ്ജ് 30 പ്രോയേക്കാള്‍ പ്രീമിയം കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഡ്ജ് 20 പ്രോയ്‌ക്കൊപ്പം പുറത്തിറങ്ങിയ എഡ്ജ് 20യുടെ പിന്‍ഗാമിയായിരിക്കും എഡ്ജ് 30. ടിപ്സ്റ്റര്‍ യോഗേഷ് ബ്രാര്‍ പറയുന്നതനുസരിച്ച് മോട്ടറോള എഡ്ജ് 30 സ്‌നാപ്ഡ്രാഗണ്‍ ക്വാല്‍കോം 778+ കൂടാതെ 8 ജിബി വരെ റാമും, അതിനൊപ്പം തന്നെ ഒരു മിഡ് റേഞ്ച് പ്രോസസറുമായാണ് വരുന്നത്. ക്യാമറ വിഭാഗത്തില്‍, മോട്ടറോള എഡ്ജ് 30-ല്‍ 50-മെഗാപിക്‌സല്‍ ക്യാമറയും 50-മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സും 2-മെഗാപിക്‌സല്‍ ഡെപ്ത് അസിസ്റ്റ് ലെന്‍സും ഫീച്ചര്‍ ചെയ്യുമെന്ന് കരുതുന്നു. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 32 മെഗാപിക്‌സല്‍ ലെന്‍സുണ്ട്. എഡ്ജ് 30-ല്‍ ഫുള്‍ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.55 ഇഞ്ച് പി-ഒഎല്‍ഇഡി പാനല്‍ ഫീച്ചര്‍ ചെയ്യുന്ന ഈ ഫോണ്‍ 144 ഹെര്‍ട്സിനെ പിന്തുണയ്ക്കും. 30W ഫാസ്റ്റ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്ന 4,020 mAH ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. 6 GB / 8 GB LPDDR4x റാമും 128 GB / 256 GB സ്റ്റോറേജും ഈ ഉപകരണത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മോട്ടറോള എഡ്ജ് 30 അള്‍ട്രാ അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണ് കമ്പനി. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഫ്രോണ്ടിയര്‍ എന്ന കോഡ് നാമത്തില്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടറോള ഫ്രോണ്ടിയര്‍ 22ല്‍ ഫുള്‍ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോൺ Qualcomm Snapdragon 8 Gen 1ഉം 12 GB വരെ LPDDRS റാമും 256 GB UFS 3.1 മെമ്മറിയും ഉണ്ടായിരിക്കുമെന്ന് പറയുന്നു. ആന്‍ഡ്രോയിഡ് 12 ഔട്ട് ഓഫ് ബോക്‌സിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 125W ഫാസ്റ്റ് ചാര്‍ജിങിന് അനുയോജ്യമായ 4500 mAh ബാറ്ററിയാണ് ഇതിന് നല്‍കിയിരിക്കുന്നത്.
Post Your Comments