മുംബൈ : കൊറോണ വൈറസിന്റെ ‘എക്‌സ് ഇ’ വകഭേദം മുംബൈയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ജനിതക പരിശോധനയിൽ ‘എക്‌സ് ഇ’ വകഭേദവുമായി സാമ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ വാർത്താ ഏജൻസിയെ അറിയിച്ചു. മുംബൈയിൽ കണ്ടെത്തിയ സാംപിളിന്റെ ജനിതക വകഭേദം ‘എക്‌സ് ഇ’ വകഭേദത്തിന്റെ ജനിതക ചിത്രവുമായി ഒട്ടും തന്നെ സാദൃശ്യമുള്ളതല്ലെന്ന് ഡിപ്പാർട്മെന്റ് ഓഫ് ബയോടെക്‌നോളജിയിലെ ഗവേഷകർ സ്ഥിരീകരിച്ചു.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘എക്‌സ് ഇ’ മുംബൈയിൽ റിപ്പോർട്ട് ചെയ്തതായി നേരത്തേ നഗരസഭ അറിയിച്ചിരുന്നു. ഒമൈക്രോണിന്റെ തന്നെ ബിഎ 1, ബിഎ 2 ഉപവിഭാഗങ്ങള്‍ ചേരുന്നതാണ് ‘എക്‌സ് ഇ’വകഭേദം. ‘എക്‌സ് ഇ’ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയേറിയതാണ് പുതിയ വകഭേദമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Post Your Comments