Latest NewsIndiaDevotional

പൂജ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇത് ചെയ്താൽ ഐശ്വര്യം കടാക്ഷിക്കും

നവരാത്രി ദിവസത്തില്‍ ഓരോ ദിവസങ്ങളിലും പ്രത്യേകം പ്രത്യേകം പൂജ തന്നെയാണ് ഉള്ളത്. ആദ്യത്തെ മൂന്ന് ദിവസം പാര്‍വ്വതി ദേവിയാണ് സങ്കല്‍പം, അടുത്ത മൂന്ന് ദിവസം ലക്ഷ്മീ ദേവിയായും അടുത്ത മൂന്ന് ദിവസംസ സരസ്വതി ദേവിയായും ആണ് സങ്കല്‍പ്പം. മൂന്ന് പേരും സംഗമിക്കുന്നതാണ് ദുര്‍ഗ്ഗാ ദേവി. അതുകൊണ്ട് തന്നെയാണ് ഈ പൂജക്ക് ദുര്‍ഗ്ഗാ പൂജ എന്ന് പറയുന്നത്.സന്ധ്യാസമയത്ത് വേണം പൂജ വെക്കാന്‍

വിളക്ക് കൊളുത്തി കഴിഞ്ഞ് സന്ധ്യാ സമയത്ത് വേണം പൂജ വെക്കേണ്ടത്. സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി വേണം പുസ്തകം പൂജക്ക് വെക്കേണ്ടത്. വിദ്യയുടെ അധിപതിയായാണ് സരസ്വതി ദേവിയെ കാണുന്നത്. അതുകൊണ്ട് തന്നെ സരസ്വതി പൂജക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്.

പുസ്തകം പൂജക്ക് വെച്ചാല്‍ അടുത്ത ദിവസം രാവിലെ കുളിച്ച്‌ ശുദ്ധിയായി പൂജ നടത്തേണ്ടതാണ്. പുസ്തകം പൂജക്ക് വെക്കുമ്പോള്‍ കൊളുത്തിയ വിളക്ക് കെടാവിളക്കായി പൂജ കഴിയുന്നത് വരെ സൂക്ഷിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കണം. രണ്ട് ദിവസമാണ് പൂജ നടത്തേണ്ടത്.ദശമി ദിവസം ചെയ്യേണ്ടത്

ദശമി ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച്‌ ശുദ്ധിയായി വീണ്ടും പുസ്തക പൂജ നടത്തണം. സരസ്വതി ദേവിയെ പ്രാര്‍ത്ഥിക്കുന്നതിനായി താഴെ പറയുന്ന മന്ത്രം രാവിലെ 108 പ്രാവശ്യം ജപിക്കണം.

‘സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ’

വിജയദശമി ദിവസം വ്രതം എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വിദ്യയുടെ അധിപതിയാണ് സരസ്വതി ദേവി. വിജയ ദശമി വരെയുള്ള ദിവസങ്ങളില്‍ വ്രതമെടുക്കേണ്ടതാണ്. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച്‌ രാവിലെയും വൈകിട്ടും ദേവി പ്രാര്‍ത്ഥന നടത്തുക. കൂടാതെ നെയ് വിളക്ക് കത്തിച്ച്‌ പ്രാര്‍ത്ഥിക്കുകയും വേണം. ഇതിലൂടെ മഹാ ലക്ഷ്മി ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

നവരാത്രി ദിനങ്ങളില്‍ ദേവീ ഭാഗവതം, ദൈവി മാഹാത്മ്യം, സൗന്ദര്യലഹരി എന്നിവ പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കര്‍മ്മ തടസ്സങ്ങള്‍ മാറ്റുന്നതിനും വിദ്യാപുരോഗതിക്കും നല്ലതാണ്. മനസ്സിലെ ഇരുട്ടിനെ അകറ്റി വെളിച്ചം നിറക്കാന്‍ ഇതിലൂടെ സാധിക്കുന്നു.ഒരിക്കലും ദേവി മന്ത്രത്തില്‍ അക്ഷരത്തെറ്റ് വരാതെ വേണം ജപിക്കാന്‍.

സരസ്വതി ദേവിയുടെ മൂല മന്ത്രമോ, ഗായത്രി മന്ത്രമോ വേണം ജപിക്കാന്‍. ഇത് വിദ്യാലാഭത്തിനും ഐശ്വര്യത്തിനും നല്ലതാണ്. വളരെ ദുഷ്‌കരമായതിനാല്‍ വളരെയധികം ശ്രദ്ധിച്ച്‌ അക്ഷരത്തെറ്റില്ലാതെ വേണം ജപിക്കാന്‍. എന്നാല്‍ മാത്രമേ ഇത് ജീവിതത്തില്‍ നേട്ടങ്ങളും സാമ്ബത്തിക പുരോഗതിയും വിദ്യാപുരോഗതിയും ഉണ്ടാക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button