മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിലെ പർപ്പിൾ ക്യാപ്പ് ഉടമയായ ഉമേഷ് യാദവിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് ഹസി. ഓരോ മത്സരങ്ങൾക്കും അത്രയും മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ഉമേഷ് നടത്തുന്നതെന്നും അവന്റെ അദ്ധ്വാനത്തിനുള്ള പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്നതെന്നും ഹസി പറഞ്ഞു.
‘ഈ ലേലത്തിലെ ഏറ്റവും മികച്ച ബൈ എന്ന് ഉമേഷിനെ വിളിച്ചെടുത്തതിനെ വിശേഷിപ്പിക്കാം. ഉമേഷും ഭരത് അരുണും (ബൗളിംഗ് കോച്ച് ) തമ്മിലുള്ള നല്ല ബന്ധം അവന്റെ പ്രകടനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പരസ്പരം ബഹുമാനിക്കുന്ന ഇരുവരുടെയും ബന്ധമാണ് ഉമേഷിനെ തുണച്ചത്. ഓരോ മത്സരങ്ങൾക്കും അത്രയും മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ഉമേഷ് നടത്തുന്നത്. അവന്റെ അദ്ധ്വാനത്തിനുള്ള പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്നത്’ ഹസി പറഞ്ഞു.
Read Also:- മുടികൊഴിച്ചിൽ തടയാൻ രണ്ട് വഴികൾ!
രവി ശാസ്ത്രി പരിശീലകനായിരുന്ന കാലത്ത്, ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായിരുന്ന ഭരത് അരുണിന്റെ നിർദ്ദേശപ്രകരമാണ് രണ്ടാം റൗണ്ടിലെ ലേലം വിളിയിൽ ഉമേഷ് യാദവ് കൊൽക്കത്തയിൽ എത്തിയതെന്നും വാർത്തകളുണ്ട്.
Post Your Comments