തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തുമ്പ പുതുവൽ പുരയിടത്തിൽ ജോളി എന്ന എബ്രഹാം ജോൺസണെയാണ് (39) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം സൈബർസിറ്റി എ.സി.പി ഹരി സി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ നിഥിൻ, ജിനു, സി.പി.ഒമാരായ സജാദ് ഖാൻ, ബിനു, റജി, ചിന്നു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ 2015-ലെ ഒരു ബലാത്സംഗ കേസിൽ രണ്ട് വർഷത്തെ തടവുശിക്ഷ അനുഭവിച്ച ആളുമാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments