
ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കുളമാവ് കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആണ് സംഭവം. കുളമാവ് ഡാമിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു ഷിബു. എന്നാൽ, രാത്രിയായിട്ടും തിരിച്ചുവന്നില്ല. ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയ സമീപവാസികളാണ് വലയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടത്.
Read Also : പുറത്തിറങ്ങാനിരിക്കുന്ന മോട്ടറോള എഡ്ജ് 30 ന്റെ സവിശേഷതകൾ ചോർന്നു: എന്തൊക്കെയെന്ന് നോക്കാം
തുടർന്ന്, കുളമാവ് പൊലീസും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഡാമിൽ വല വിരിക്കുന്നതിനിടെ വലയിൽ കുടുങ്ങി മുങ്ങിമരിച്ചതാവാം എന്നതാണ് പൊലീസ് നിഗമനം.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post Your Comments