ThiruvananthapuramLatest NewsKeralaNattuvarthaNews

കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ല, ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും: കെഎസ്ആ‍ർടിസി പ്രതിസന്ധിയിലെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആ‍ർടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ​ഗതാ​ഗതമന്ത്രി ആൻ്റണി രാജു. ഈ നില തുട‍ർന്നാൽ ജീവനക്കാരെ എങ്ങനെ നിലനി‍ർത്തുമെന്നതിൽ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം നീണ്ടുനിന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കുമെന്നും, ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ലെന്നും ആൻ്റണി രാജു വ്യക്തമാക്കി.

ഇന്ധനവിലയിലുണ്ടായ വൻ വ‍ർദ്ധനയാണ് പ്രതിസന്ധി വഷളാക്കിയതെന്നും ഈ നിലയിൽ മുന്നോട്ട് പോകാനാവില്ലെന്നും ഗത​ഗാത മന്ത്രി വ്യക്തമാക്കി. വരുന്ന മാസങ്ങളിലെ പെൻഷൻ, ശമ്പള വിതരണം എന്നിവ മുടങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെഎസ്ആർടിസിക്ക് വന്നു ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് എതിരെ വിമര്‍ശനവുമായി യുഎസ്

അതേസമയം, കെഎസ്ആർടിസിയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേരുന്നുണ്ട്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button