വാഷിംഗ്ടണ്‍: യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന്, റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് തിരിച്ചടി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത് തുടങ്ങിയതോടെയാണ് അമേരിക്കയ്ക്ക് തിരിച്ചടിയായത്. ഇതേ തുടര്‍ന്ന്, ഉപരോധങ്ങള്‍ പാലിക്കാത്ത രാജ്യങ്ങളെ വിമര്‍ശിച്ച് അമേരിക്ക രംഗത്ത് വന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം എല്ലാ രാജ്യങ്ങളും പാലിക്കുമെന്ന്, യുഎസ് പ്രതീക്ഷിക്കുന്നതായി സാകി പറഞ്ഞു.
Read Also : കശ്മീരി പണ്ഡിറ്റിനു വെടിയേറ്റു, സൈനികൻ കൊല്ലപ്പെട്ടു : കശ്മീരിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ
റഷ്യയില്‍ നിന്നും എണ്ണയുടേയും മറ്റ് വസ്തുക്കളുടേയും ഇറക്കുമതി ത്വരിതപ്പെടുത്തുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ താല്‍പ്പര്യമാണെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. റഷ്യയില്‍ നിന്നും ഇന്ത്യയുടെ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം ആവശ്യത്തിന്റെ 12% മാത്രമാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.
Post Your Comments