ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ. ഇതാദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇസിഎച്ചാണ് അഞ്ജലി അമീറിന്റെ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണി, റസ്സൽ, പി.എം അബ്ദുറഹ്മാൻ, ആദിൽ സാദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പേരമ്പ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അഞ്ജലി അമീർ ശ്രദ്ധേയയാകുന്നത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Read Also: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ആം ആദ്മി മന്ത്രിയുടെ കോടികളുടെ ആസ്തി കണ്ടുകെട്ടി ഇഡി
Post Your Comments