ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍, അരവിന്ദ് കെജരിവാള്‍ മന്ത്രി സഭയിലെ മന്ത്രിയുടെ കോടികളുടെ ആസ്തി കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി പൊതുമരാമത്ത്- ഊര്‍ജ മന്ത്രി സത്യേന്ദര്‍ ജയിനിന്റെയും കുടുംബത്തിന്റെയും 4.81 കോടി രൂപയുടെ മൂല്യമുളള ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്. സത്യേന്ദര്‍ ജയിനിന് പങ്കുളള ബിസിനസ് സ്ഥാപനങ്ങളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
Read Also: വിവാഹിതയായിട്ട് 4 മാസം, അമ്മായി അമ്മയെ തല്ലി നവവധു: മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു
ഷാക്കൂര്‍ ബസ്തിയില്‍ നിന്നുളള എഎപി എംഎല്‍എ ആണ് സത്യേന്ദര്‍ ജയിന്‍. നേരത്തെ, 2018 ല്‍ സത്യേന്ദര്‍ ജയിനിനെ ഇഡി ചോദ്യം ചെയ്തിരുന്നു. 2015 -16 കാലത്ത് ഷെല്‍ കമ്പനികളിലൂടെ ഹവാല പണം സ്വന്തം കമ്പനിയില്‍ എത്തിച്ചിരുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്.
ഡല്‍ഹിയില്‍ ഭൂമി വാങ്ങാനും കൃഷി ഭൂമി സ്വന്തമാക്കാന്‍ വായ്പയെടുക്കാനും വേണ്ടിവന്ന ബാദ്ധ്യത നികത്താനാണ് ഈ ഫണ്ട് ഉപയോഗിച്ചതെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് 2017 ല്‍ സിബിഐ സത്യേന്ദര്‍ ജയിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡിയും കേസെടുത്തത്.
Post Your Comments