ന്യൂഡൽഹി: ജനാധിപത്യത്തിനും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി കോൺഗ്രസ് തിരിച്ചു വരുമെന്ന് ആഹ്വാനം ചെയ്ത് അധ്യക്ഷ സോണിയ ഗാന്ധി. നിങ്ങൾക്ക് സങ്കടമുണ്ടെന്ന് എനിക്കറിയാമെന്നും എങ്കിലും നമ്മൾ തിരിച്ചു വന്നേ മതിയാകൂ എന്നും അണികളോട് സോണിയ പറഞ്ഞു.
Also Read:ഏറ്റവും മോശം വകുപ്പ്: ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി
‘ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നുപോകുന്നത്. മുന്നിലുള്ള വഴികള്‍ പലതും കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്. പാര്‍ട്ടിയുടെ ചെറുത്തുനില്‍പ്പ് പോലും ഇപ്പോള്‍ കനത്ത പരീക്ഷണമാണ്’, പാര്‍ട്ടി യോഗത്തിൽ സോണിയ ഗാന്ധി വ്യക്തമാക്കി.
‘സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിങ്ങള്‍ എത്രമാത്രം നിരാശനാണെന്ന് എനിക്ക് അറിയാം. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. പാര്‍ട്ടി പുനരുജ്ജീവനം സമൂഹം പോലും ആവശ്യപ്പെടുന്നുണ്ട്. അത് നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ സമൂഹത്തിനും അത്യന്താപേക്ഷിതമാണ്’, അവർ അഭിപ്രായപ്പെട്ടു.
‘പാര്‍ട്ടിയെ ശാക്തീകരിക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംഘടനയുടെ എല്ലാ തലത്തിലും ഐക്യം പ്രധാനമാണ്. ചിന്തന്‍ ശിബിര്‍ ഉടന്‍ ചേരും. അവിടെയാണ് സഹപ്രവര്‍ത്തകരുടെയും പാര്‍ട്ടി പ്രതിനിധികളുടെയും കൂടുതല്‍ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നത്’, സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments