കൊച്ചി: ജാതി മാറിയുള്ള വിവാഹത്തിന്റെ പേരിൽ സംവരണം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. റോമൻ കത്തോലിക്കനായ യുവാവിനെ വിവാഹം കഴിച്ച ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട യുവതിക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരായ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിക്ക് രണ്ടാഴ്ചക്കകം ജാതി സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി നിർദ്ദേശം നൽകി.
ഇക്കാര്യവുമായി ബന്ധപ്പെട്ട് മുൻ കാല ഹൈക്കോടതി സുപ്രീം കോടതി വിധികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 2005 ലാണ് ലത്തീൻ കത്തോലിക്കാ സമുദായത്തിൽപ്പെട്ട ഹർജിക്കാരി റോമൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചത്. ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും എൽസി പദവിക്ക് അർഹതയില്ലായെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. തുടർന്ന്, ഹർജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ശേഷം, യുവതിക്ക് താൽക്കാലികമായി നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകാൻ ബന്ധപ്പെട്ട തഹസിൽദാരോടും വില്ലേജ് ഓഫീസറോടും ഇടക്കാല ഉത്തരവിലൂടെ കോടതി ആവശ്യപ്പട്ടിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 16 (4) പ്രകാരം, നിയമം അനുവദിക്കുന്ന വ്യക്തിയെ ദത്തെടുക്കൽ, മറ്റൊരു ജാതിയിൽ നിന്ന് വിവാഹം കഴിക്കൽ, മതം മാറ്റം എന്നിവയ്ക്ക് സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
Post Your Comments