
പാലക്കാട് : യുവതിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളെഴുതി പോസ്റ്റര്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് കുമരനെലൂർ സ്വദേശി ടി.എസ് ശ്രീജിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
പോസ്റ്റർ മുഖേന സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. എടപ്പാൾ മുതൽ ആനക്കര വരെ റോഡരികിലെ ചുവരുകളില്‍ യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും, ഫോൺ നമ്പറും, ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകൾ ആണ് യുവാവ് പതിച്ചത്.
Read Also : ‘വാളയാര്‍ കഴിഞ്ഞാല്‍ രാഹുല്‍ സിപിഎം നേതാവ്, യെച്ചൂരി സോണിയയുടെ ഉപദേഷ്ടാവ്’: പരിഹാസവുമായി കെ സുരേന്ദ്രൻ
ഫോണിലേക്ക് അശ്ലീലം പറഞ്ഞുള്ള വിളികളെത്തിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments