
കോഴിക്കോട്: സ്കൂട്ടറിലെത്തി കഞ്ചാവ് വിൽപന നടത്തുന്ന കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ. പുതിയ പാലം സ്വദേശി ദുഷ്യന്തനാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പൊലീസും ഡൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 475 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം പ്രതിയിൽ നിന്നും കണ്ടെടുത്തത്.
Read Also : യുവതിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളെഴുതി പോസ്റ്റര്‍ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
മെഡിക്കൽ കോളേജ് പൊലീസ് സബ് ഇൻസ്പെക്ടർ രമേഷ് കുമാർ ഡൻസാഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഡൻസാഫ് അംഗങ്ങളായ കാരയിൽ സുനോജ്, അർജുൻ അജിത്ത് മെഡിക്കൽ കോളേജ് പോലീസ് സബ്ബ് ഇൻസ്പെക്ടർ അജിത് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ രാരീഷ്, പ്രമോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments