IdukkiNattuvarthaLatest NewsKeralaNews

മൂന്നാറിൽ ആനവണ്ടിയുടെ ഓട്ടം തടഞ്ഞ് ‘പടയപ്പ’, കൊമ്പുരഞ്ഞ് കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് പൊട്ടി: വീഡിയോ

തൊടുപുഴ: മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ബസിന്റെ മുന്നിൽ കുതിച്ചെത്തി, വഴി തടഞ്ഞ് ആശങ്ക സൃഷ്ടിച്ച് കാട്ടുകൊമ്പൻ ‘പടയപ്പ’. ഉദുമൽപേട്ട–മൂന്നാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ബസിനു നേരെയാണ് ‘പടയപ്പ’ കുതിച്ചെത്തിയത്. മൂന്നാർ ഡിവൈഎസ്‌പി ഓഫീസിനു മുന്നിൽ വച്ചാണ് സംഭവം നടന്നത്. ബസ് വരുന്നത് കണ്ട് വഴിയരികിൽ നിന്ന് റോഡിലേക്ക് കയറി വഴി തടഞ്ഞ കൊമ്പൻ ബസിന്റെ മുൻവശത്ത് കൊമ്പുകൊണ്ട് അമർത്തുകയായിരുന്നു.

ബസിന്റെ മുൻഭാഗത്ത് നിലയുറപ്പിച്ച ആനയെക്കണ്ട് യാത്രക്കാർ ഭയന്നെങ്കിലും ഡ്രൈവർ മനഃസാന്നിദ്ധ്യം കൈവിട്ടില്ല. തുമ്പിക്കൈ ഉയർത്തി ബസിനു മുന്നിൽ അമർത്തിയ ആനയുടെ കൊമ്പുരഞ്ഞ് വണ്ടിയുടെ മുൻവശത്തെ ഗ്ലാസിൽ പൊട്ടലുണ്ടായി. ആന പിന്നിലേക്ക് മാറിയയുടൻ ബസുമായി ഡ്രൈവർ മുന്നോട്ടു പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button