തിരുവനന്തപുരം: ഇന്ധനവില കുറയ്ക്കുന്നതിൽ നികുതിയുടെ പങ്ക് വെളിപ്പെടുത്തി ജനങ്ങൾ രംഗത്തു വന്നതോടെ വിശദീകരണവുമായി മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നും, സാധാരണക്കാരന് മെച്ചപ്പെട്ട ചികിത്സയും മറ്റും നല്‍കുന്നത് നികുതിവരുമാനത്തില്‍ നിന്നാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
സംസ്ഥാനത്ത് അടുത്ത വര്‍ഷം ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു. സാമ്പത്തിക സ്ഥിതിയിൽ വന്ന പ്രതിസന്ധിയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ ഒരു അവസ്ഥയിൽ കെ റെയിലിനു വേണ്ടിയുള്ള പണപ്പിരിവും, കടം വാങ്ങലും എന്തിനാണെന്ന് പലരും ചോദ്യം ചെയ്യുന്നുണ്ട്.
സംസ്ഥാനത്തിന്റെ ആകെ വരുമാനമായ വിദേശ മദ്യ വിൽപ്പന പോലും കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ എന്തിന് കെ റെയിൽ പോലെ ഒരു പദ്ധതിയ്ക്ക് കടമെടുക്കണമെന്നാണ് വിമർശകർ ചോദിക്കുന്നത്.
Post Your Comments