കുവൈത്ത് സിറ്റി: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമായി കുവൈത്ത്. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആശുപത്രികളിലും മറ്റും കോവിഡ് രോഗബാധിതർക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കാത്തിരിപ്പ് മേഖലകൾ ഒഴിവാക്കും. ഹോസ്പിറ്റലുകളിലും മറ്റും അടിയന്തിര സാഹചര്യങ്ങളിലുള്ള രോഗികളെ സ്വീകരിക്കുന്ന ഇടങ്ങളിൽ സാധാരണ രോഗികൾക്കും, കോവിഡ് രോഗബാധിതർക്കും ഒരേ കാത്തിരിപ്പ് മേഖലകൾ ഏർപ്പെടുത്തുന്നതാണ്.
Read Also: യുഎസ്ടി തിരുവനന്തപുരം കാമ്പസിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം തുറന്നു
കോവിഡ് പിസിആർ പരിശോധന രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് മാത്രമാക്കി ചുരുക്കുമെന്നും അധികൃതർ അറിയിച്ചു. രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല. രോഗലക്ഷണം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ മാത്രം ഇവർ കോവിഡ് പരിശോധന നടത്തിയാൽ മതിയാകും.
Read Also: ഐ.എസ്.ഇ പ്ലസ് ടു പരീക്ഷ: മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ വിശകലനം ചെയ്യാൻ പറയുന്നത് എന്തുകൊണ്ട്?
Post Your Comments