Latest NewsNewsIndia

ഐ.എസ്.ഇ പ്ലസ് ടു പരീക്ഷ: മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ വിശകലനം ചെയ്യാൻ പറയുന്നത് എന്തുകൊണ്ട്?

ന്യൂഡൽഹി: 2022-ലെ ഐ.സി.എസ്.ഇ (10-ാം ക്ലാസ്), ഐ.എസ്.ഇ (ക്ലാസ് 12-ാം ക്ലാസ്) ക്ലാസുകളിലെ പരീക്ഷ ദിവസങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.ഐ.എസ്.ഇ (ക്ലാസ് 12) സെമസ്റ്റർ 2 പരീക്ഷകൾ ഏപ്രിൽ 25 മുതൽ നടക്കും. 10, 12 ക്ലാസ് പരീക്ഷകൾ കോവിഡ് -19 പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നടത്തുന്നത്. കൃത്യമായ പ്ലാനിംഗ് ഉള്ളവർക്ക് മികച്ച മാർക്ക് വാങ്ങാൻ സാധിക്കും. ഇത്തരം പ്ലാനിംഗ് നടത്തുന്നവർ ശ്രദ്ധിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകൾ വിശകലനം ചെയ്യുക

ഉയർന്ന മാർക്ക് നേടാൻ നിങ്ങളെ സഹായിക്കുന്ന പ്രധാന വഴിയാണിത്. സാധാരണയായി, ബോർഡ് അതിന്റെ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ ഇപ്പോഴുള്ള പരീക്ഷകളിലും ആവർത്തിക്കാറുണ്ട്. ട്രെൻഡ് വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുന്നത് പരീക്ഷകളിൽ പതിവായി വരുന്ന ആവർത്തിച്ചുള്ള, വിഷയങ്ങളോ ചോദ്യങ്ങളോ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും. അതനുസരിച്ച്, നിങ്ങൾക്ക് പരിമിതമായ സമയത്തിനുള്ളിൽ ഉത്തരങ്ങൾ തയ്യാറാക്കാം. കൃത്യമായ നിരീക്ഷണങ്ങൾ നടത്തി, ഇത്തരം ചോദ്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുക.

ചെറിയ നോട്ട്സ് തയ്യാറാക്കുക

ചെറിയ നോട്ട്സ് രൂപത്തിൽ പഠിക്കുന്ന കാര്യങ്ങൾ കൃത്യമായി എഴുതി വെച്ച് ശീലിക്കുക. സംശയങ്ങൾ അപ്പപ്പോൾ പരിഹരിക്കുക. പഠിക്കുമ്പോൾ എഴുതുന്ന കാര്യങ്ങൾ കൂടുതൽ ഫലപ്രദമായി ഓർത്തിരിക്കാൻ സഹായിക്കും. അതുകൊണ്ടാണ്, എഴുതി പഠിക്കുക, ചെറിയ നോട്ടുകൾ തയ്യാറാക്കി പഠിക്കുക എന്നൊക്കെ പറയുന്നത്. ഇത്തരം നോട്ടുകൾ അവസാന നിമിഷത്തെ റഫറൻസിനായി ഉപയോഗിക്കാനും സാധിക്കും. പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുന്നതിന് കുറിപ്പുകൾ എഴുതിയുള്ള പഠനം നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button