ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, ഇന്ത്യയുമായുള്ള എസ്-400 അടക്കമുള്ള കരാറില്‍ മാറ്റമുണ്ടാകില്ലെന്ന് റഷ്യ ഉറപ്പ് നല്കി. യുക്രെയ്നെ പൂര്‍ണ്ണമായും കീഴടക്കാനുള്ള ദൗത്യത്തിനിടെ ഇന്ത്യയുമായുള്ള കരാര്‍ മുടങ്ങില്ലെന്നാണ് റഷ്യന്‍ പ്രതിരോധ വിദഗ്ധര്‍ ഉറപ്പ് നല്‍കിയത്.
യുക്രെയ്നെതിരെ റഷ്യ നടത്തുന്ന നീക്കം ഏറ്റവും കുറഞ്ഞ അളവിലും നിയന്ത്രിച്ചുള്ളതുമാണ്. യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയാണ് റഷ്യ ആക്രമണം നടത്തുന്നത്. ഒരു വലിയ തോതിലുള്ള നാശം വരുത്താന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും പ്രതിരോധ വിദഗ്ദ്ധര്‍ വെളിപ്പെടുത്തി.
റഷ്യയുടെ പ്രതിരോധ മേഖല അതിവിപുലവും ലോകത്താകമാനം വ്യാപിച്ചതുമാണെന്ന് പ്രതിരോധ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. എ.കെ 47 പരമ്പരയില്‍ പെട്ട അത്യാധുനിക തോക്കുകളും ആണവ കപ്പലുകളും മിസൈലുകളും അടക്കം റഷ്യ ലോകത്തെ വന്‍ ആയുധ വിപണന ശൃംഖലയാണ് കൈകാര്യം ചെയ്യുന്നത്. ഇതിനിടെ ഇന്ത്യയുമായി എസ്-400 കരാര്‍ ഒപ്പിട്ടതിനെതിരെ അമേരിക്ക രംഗത്ത് വന്നിരുന്നു.
എന്നാല്‍, റഷ്യയുടെ യുക്രെയ്ന് അധിനിവേശ പശ്ചാത്തലത്തില്‍ എസ്-400 അടക്കമുള്ള ആയുധ കൈമാറ്റത്തിനെ ബാധിക്കില്ലെന്ന് റഷ്യന്‍ പ്രതിരോധ വകുപ്പ് ഇന്ത്യയെ അറിയിച്ചു. അതേസമയം, യൂറോപ്പിലെ മറ്റ് വിവിധ രാജ്യങ്ങളുമായുള്ള കരാറിനെ റഷ്യ-യുക്രെയ്ന് സംഘര്‍ഷം ബാധിക്കാമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്.
Post Your Comments