CricketLatest NewsNewsSports

ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍: ഹര്‍ഭജന്‍ സിംഗ്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത് കാണുന്നത് തന്നെ അപൂര്‍വമാണെന്ന വിമര്‍ശനത്തിനിടെ ചെന്നൈയെ നയിക്കുന്നത് ഇപ്പോഴും ധോണിയാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

‘എനിക്ക് തോന്നുന്നത് ധോണി, തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍. ജഡേജയെ നോക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും ഔട്ട് ഫീല്‍ഡിലാണ് ഫീല്‍ഡ് ചെയ്യുന്നത്. അവിടെ നിന്ന് നിങ്ങള്‍ക്ക് കളിയിലെ പലകാര്യങ്ങളും നിയന്ത്രിക്കാനാവില്ല. എനിക്ക് തോന്നുന്നത് ജഡേജ, ഫീല്‍ഡ് സെറ്റിംഗ് അടക്കമുള്ള കാര്യങ്ങളുടെ തലവേദനയൊക്കെ ധോണിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ്’.

Read Also:- പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

‘തന്‍റെ തോളില്‍ നിന്ന് ഫീല്‍ഡ് സെറ്റിംഗ് പോലെ കുറച്ചു ഭാരം ധോണിയുടെ ചുമലില്‍ വെച്ചുകൊടുത്തിരിക്കുകയാണ്. ധോണിക്ക് കീഴില്‍ ജഡേജയെ നായകനാക്കിയത് ശരിയായ തീരുമാനമായിരുന്നു. ബാറ്റിംഗിലായാലും ബൗളിംഗിലായാലും ആത്മവിശ്വാസമാണ് ജഡേജയുടെ കൈമുതല്‍. അതുകൊണ്ടുതന്നെ, ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ജഡേജയെ തെരഞ്ഞെടുത്തത് ശരിയായ തീരുമാനമാണ്. ധോണിക്ക് കീഴില്‍ ജഡേജ മികച്ച നായകനായി വളരും’ ഹര്‍ഭജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button