നട്സ് പൊതുവേ ആരോഗ്യത്തിന് മികച്ചതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ദിവസവും 60 ഗ്രാം നട്സ് കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരവും അളവും ചലനശേഷിയും ഗണ്യമായി മെച്ചപ്പെടുത്തും. ധാരാളം ഒമേഗ-3, ആന്റിഓക്‌സിഡന്റുകൾ (വിറ്റാമിൻ സി, ഇ, സെലിനിയം, സിങ്ക്), ഫോളേറ്റ്, മറ്റ് ഫൈറ്റോകെമിക്കലുകൾ എന്നിവ അടങ്ങിയ ഭക്ഷണമാണ് നട്‌സ്.
നട്‌സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ബീജത്തിന്റെ എണ്ണം 20 ശതമാനവും ബീജ ചലനശേഷി ആറ് ശതമാനവും രൂപഘടന ഒരു ശതമാനവും വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഒമേഗ-3 ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വാൾനട്ട് ലൈംഗിക പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സിങ്ക്, എൽ-ആർജിനൈൻ, ഒമേഗ-3 എന്നിവയുൾപ്പെടെയുള്ള സംയുക്തങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. ബാഴ്‌സലോണയിൽ നടന്ന ESHRE-യുടെ 34-ാമത് വാർഷിക പരിപാടിയിൽ അവതരിപ്പിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Read Also:- ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ?
‘നട്സ് കഴിക്കുന്നത് ബീജത്തിന്റെ ഡിഎൻഎ വിഘടനത്തിന്റെ അളവിൽ ഗണ്യമായ കുറവ് കാണിച്ചു. പഠനത്തിനായി 14 ആഴ്‌ചത്തെ ഡയറ്റ് പ്ലാനിനായി 18-35 വയസ് പ്രായമുള്ള ആരോഗ്യമുള്ള 119 യുവാക്കളെ ടീമിൽ ഉൾപ്പെടുത്തി. മലിനീകരണവും പുകവലിയും പാശ്ചാത്യ രീതിയിലുള്ള ഭക്ഷണക്രമത്തിലേക്കുള്ള പ്രവണതകളും ബീജത്തിന്റെ അളവിലും ഗുണനിലവാരത്തിലും ഇടിവുണ്ടാക്കിയതായി’ സ്‌പെയിനിലെ യൂണിവേഴ്‌സിറ്റാറ്റ് റോവിറ ഐ വിർജിലിൽ നിന്നുള്ള ആൽബർട്ട് സലാസ്-ഹ്യൂറ്റോസ് പറഞ്ഞു.
Post Your Comments