പെരുമ്പടപ്പ്: സ്ഫോടക വസ്തുക്കളായ ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്‌ട്രിക് ഡിറ്റനേറ്ററുമായി യുവാവ് പിടിയില്‍. കൊല്ലം ഏഴുകോണ്‍ സ്വദേശി ഗണേഷ് ഭവനില്‍ ഗണേഷ് എന്ന റാമിനെയാണ് (30) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ജലാറ്റിന്‍ സ്റ്റിക്കുകളും 14 ഇലക്‌ട്രിക് ഡിറ്റനേറ്ററുകളുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
സ്ഫോടകവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന്, ഗണേഷന്‍റെ ഭാര്യ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. വീട്ടിലെ കട്ടിലിനടിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്‌ട്രിക് ഡിറ്റനേറ്ററുകളും പിടികൂടിയത്.
Read Also : മാൾ ഓഫ് എമിറേറ്റ്‌സിന്റെ പ്രവർത്തനം അവസാനിപ്പിച്ചു: അറിയിപ്പുമായി ദുബായ് ഹെൽത്ത് അതോറിറ്റി
കൊല്ലത്ത് പാറമടയില്‍ തോട്ടപൊട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഇത്തരം സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇയാൾക്കില്ലാത്തതിനാല്‍ സ്ഫോടകവസ്തു നിരോധിത നിയമപ്രകാരമാണ് അറസ്റ്റ്.
പെരുമ്പടപ്പ് എസ്.ഐ ശ്രീനിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രീത, നാസര്‍, വിഷ്ണു, അനില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments