KeralaNattuvarthaLatest NewsNewsIndia

സാധാരണക്കാരുടെ ദൗര്‍ബല്യമാണ് ചൂഷണം ചെയ്യുന്നത്, മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: താമരശേരി ബിഷപ്പ്

തിരുവനന്തപുരം: മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന അഭ്യർത്ഥനയുമായി താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. പുതിയ മദ്യനയം അപലപനീയമാണെന്നും, സാധാരണക്കാരുടെ ദൗര്‍ബല്യമാണ് സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:പ്രതിരോധശേഷി വ‍‍ർധിപ്പിക്കാൻ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കൂ

‘തുടര്‍ഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. പുതിയ മദ്യനയം അപലപനീയമാണ്. മദ്യപാനികളുടെ എണ്ണം കൂട്ടുന്ന നയമാണിത്. സാധാരണക്കാരുടെ ദൗര്‍ബല്യമാണ് സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്. ഐ ടി പാര്‍ക്കുകളില്‍ മദ്യമാകാം എന്ന നയം മദ്യപാനികളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം’, റെമിജിയോസ് ഇഞ്ചനാനിയില്‍ അഭ്യർത്ഥിച്ചു.

അതേസമയം, വലിയ വിമർശനങ്ങളാണ് സമൂഹത്തിന്റെ പല കോണുകളിൽ നിന്ന് ഇപ്പോൾ സർക്കാരിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. മദ്യനയം മുതൽ, കെ റെയിൽ വരെ അതിന് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button