Latest NewsIndia

വാടകക്കുടിശ്ശികയായി നൽകാനുള്ളത് കോടികൾ: ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിയാൻ നോട്ടീസയച്ച് കേന്ദ്രം

2013 ഓഗസ്റ്റിലാണ്, സി-II/109 എന്ന ഈ ബംഗ്ലാവിന്റെ വാടക അവസാനമായി അടച്ചത്.

ന്യൂഡല്‍ഹി: വർഷങ്ങളായി വാടക നൽകാതെ ഉപയോഗിക്കുന്ന കോൺഗ്രസിന്റെ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ്. ചാണക്യപുരിയിലെ ലൂട്ടിയന്‍സ് ബംഗ്ലാവ് സോണിലെ കോണ്‍ഗ്രസിന്റെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ്, ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് പാര്‍ട്ടിക്ക് നോട്ടീസ് അയച്ചത്. തലസ്ഥാനത്തെ ഈ എസ്റ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കാണ് നല്‍കിയിരിക്കുന്നതെന്ന് ഔദ്യോഗിക രേഖകളില്‍ പറയുന്നു. 2013 ഓഗസ്റ്റിലാണ്, സി-II/109 എന്ന ഈ ബംഗ്ലാവിന്റെ വാടക അവസാനമായി അടച്ചത്.

കോണ്‍ഗ്രസിന്റെ ഓഫീസ്, സോണിയയുടെ ഔദ്യോഗിക വസതി, ഈ ബംഗ്ലാവ് എന്നിവയുടെ വാടക കുടിശ്ശികകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട്, ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അടുത്ത സഹായിയും, രാഹുല്‍ ഗാന്ധിയോട് വളരെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയുമായ വിന്‍സെന്റ് ജോര്‍ജ്ജ് ഏറെക്കാലം സി-II/109 ബംഗ്ലാവിൽ താമസിച്ചിരുന്നു. ഈ ബംഗ്ലാവിന്റെ കുടിശികയായി 3.08 കോടി രൂപയാണ് പാര്‍ട്ടി സര്‍ക്കാരിന് അടയ്ക്കാനുള്ളത്.

സി-II/109 ബംഗ്ലാവിനൊപ്പം, പാര്‍ട്ടി ആസ്ഥാനമായ 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് സേവാ ദല്‍ ഓഫീസ്, 26 അക്ബര്‍ റോഡിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 2013 ജൂണില്‍ താമസത്തിനുള്ള അലോട്ടമെന്റ് റദ്ദാക്കിയതിനാല്‍ ഇപ്പോള്‍ അപ്പാര്‍ട്ട്‌മെന്റ് അനധികൃത അധിനിവേശത്തിന് കീഴിലാണെന്ന് ഡയറക്ടറേറ്റ് നോട്ടീസില്‍ പറയുന്നു.

നോട്ടീസ് പ്രകാരം, മൂന്ന് പ്രവൃത്തി ദിവസത്തിനകം മറുപടി നല്‍കാനാണ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2020ല്‍ പ്രിയങ്കാ ഗാന്ധിയെ ലോധി എസ്‌റ്റേറ്റ് ബംഗ്ലാവില്‍ നിന്ന് ഒഴിപ്പിച്ചതിനു പിന്നാലെ നാല് പ്രധാന ബംഗ്ലാവുകളില്‍ നിന്ന് പാര്‍ട്ടിയെ ഒഴിപ്പിക്കാനുള്ള പഴയ നിര്‍ദ്ദേശം എസ്റ്റേറ്റ് ഡയറക്ടറേറ്റ് തിരികെ കൊണ്ടു വന്നിരുന്നു. സർക്കാർ വക സ്വത്തുക്കൾ പലതും, കോൺഗ്രസ്സ് അനധികൃതമായി ഉപയോഗിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button